കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികൾക്കായുള്ള ഇൻഷുറൻസ് ആശുപത്രിയിലേക്ക് (ദമാൻ) ജീവനക്കാരെ നിയമിക്കാൻ പ്രാഥമിക നടപടികൾ ആരംഭിച്ചു. ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഫർവാനിയയിലും ദജീജിലും രണ്ട് ഹെൽത്ത് സെൻററുകളാണ് തുറക്കുക. ഇവിടേക്ക് അഡ്മിനിസ്ട്രേറ്റിവ്, മെഡിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനാണ് നടപടികൾ ആരംഭിച്ചത്. www.dhaman.com എന്ന വെബ്സൈറ്റ് വഴിയോ careers.dhaman.com എന്ന വിലാസത്തിലോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവുകൾ സംബന്ധിച്ച വിവരവും നിബന്ധനകളും വെബ്സൈറ്റിലുണ്ട്. മെഡിക്കൽ സ്റ്റാഫിെൻറ അക്കാദമിക സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ ഡാറ്റ ഫ്ലോ ഗ്രൂപ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൻറർവ്യൂ കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടാവും. ഇൻഷുറൻസ് കമ്പനിക്കുകീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരിക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് വലിയ ആശുപത്രികൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.