കുവൈത്ത് സിറ്റി: സൽവയിൽ രണ്ടുദിവസം മുമ്പ് വൈദ്യുതി പാനൽ ബോർഡിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.
മുഹമ്മദ് ഉബൈദ് എന്ന ഈജിപ്ഷ്യൻ ഇലക്ട്രിക്കൽ എൻജിനീയറാണ് ചികിത്സക്കിടെ മരിച്ചത്. സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് സുരക്ഷാ നടപടികളിൽ കുറവുണ്ടായിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് ജല–വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബൂഷഹരി പറഞ്ഞു. ഇദ്ദേഹത്തിന് ലഭിക്കേണ്ട മുഴുവൻ ഇൻഷുറൻസ് തുകയും ലഭ്യമാക്കാൻ ബന്ധപ്പെട്ട കമ്പനിക്ക് നിർദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.