പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ൽ ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ല​ക്കൊ​പ്പം

കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും ഇ​റാ​നും

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ള്ള കു​വൈ​ത്ത് സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍ശ​നം.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ൽ ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലീം അ​ൽ അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​മാ​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കു​വൈ​ത്തും ഇ​റാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ദി​വാ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖാ​ലി​ദ് ത​ലാ​ൽ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് അ​ൽ ആ​മി​ർ, ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ അം​ബാ​സ​ഡ​ർ സ​മേ​ഹ് ജൗ​ഹ​ർ ഹ​യാ​ത്ത് എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​ത്ത്- ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ, നി​ക്ഷേ​പം തു​ട​ങ്ങി സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ആ​രാ​ഞ്ഞു.

കു​വൈ​ത്ത്-​ഇ​റാ​ൻ സം​യു​ക്ത ഹൈ​ക​മീ​ഷ​ന്റെ വ​രാ​നി​രി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​ക​സ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് ഇ​രു​വ​രും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണം, യ​മ​ൻ, ഇ​റാ​ഖ്, സി​റി​യ, അ​ഫ്ഗാ​നി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​റാ​ന്റെ ആ​ണ​വ രേ​ഖ​ക​ളെ​ക്കു​റി​ച്ചും യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തെ കു​റി​ച്ചും ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ല​യും ശൈ​ഖ് സാ​ലി​മും ച​ർ​ച്ച ചെ​യ്തു.

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മാ​ധാ​നം, സു​ര​ക്ഷ, സ്ഥി​ര​ത എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും ഇ​രു​വ​രും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

Tags:    
News Summary - Kuwait, Iran -cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.