കുവൈത്ത് സിറ്റി: മംഗഫിൽ 2002ൽ സ്ഥാപിതമായ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്നു. പരേതനായ ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിൽ പേസ് ഗ്രൂപ്പാണ് സ്കൂൾ സ്ഥാപിച്ചത്. പേസ് ഗ്രൂപ്പിൻറെ കീഴിൽ തുടക്കമിട്ട പ്രഥമ സ്കൂളാണ് കുവൈത്തിലെ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ. പേസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിലവിൽ ദുബൈയിലും ഇന്ത്യയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു.
മംഗഫിലെ സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ സദസ്സിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 24 വർഷത്തെ പ്രവർത്തനങ്ങളെ സമാഹരിച്ചു പുറത്തിറക്കിയ സ്മരണിക പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.സലീം സ്വാഗതം പറഞ്ഞു. ഓപ്പറേഷനൽ മാനേജർ മുഹമ്മദ് ഇഖ്‌ബാൽ, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോർഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ, ഐ ടി മേധാവി അഫ്‌താബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.