Posted On
date_range Updated On
date_range വ്യാജ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിറ്റ സഥാപനം അടപ്പിച്ചു
കുവൈത്ത് സിറ്റി: വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിൽ ഒരു കട അടച്ചുപൂട്ടി. റെയ്ഡിൽ വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, പാദരക്ഷകൾ, സ്ത്രീകൾക്കുള്ള ആഭരണങ്ങൾ എന്നിവയുൾപ്പെടെ 657 വ്യാജ വസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ നിർമിച്ചു വിൽക്കുകയായിരുന്നു.
വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കട അടച്ചുപൂട്ടിയതായി അധികൃതർ സ്ഥിരീകരിച്ചു. ഉത്തരവാദികൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. വാണിജ്യ വഞ്ചനയെ ചെറുക്കുന്നതിനും പ്രാദേശിക വിപണികളിലെ വ്യാജ ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.