കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹുമായി കൂടികാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം, ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വ്യാപിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
കുവൈത്തിനോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരത്തിനുള്ള പിന്തുണ എന്നിവ അംബാസഡർ വ്യക്തമാക്കി. പ്രാദേശിക സമാധാനം, സ്ഥിരത, ആഗോള ഊർജ്ജ സുരക്ഷ എന്നിവക്കായി ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ നാവിഗേഷൻ ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യവും സൂചിപ്പിച്ചു.
കുവൈത്തിലെ ക്യൂബൻ അംബാസഡർ അലൈൻ പെരസ് ടോറസ്, ചൈന അംബാസഡർ യാങ് സിന്ന എന്നിവരെയും അമീരി ദിവാൻ കാര്യ മന്ത്രി സ്വീകരിച്ചു. വികസന, സാമ്പത്തിക, സുപ്രധാന പദ്ധതികളിൽ ഈ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടികാഴ്ചയിൽ അവലോകനം ചെയ്തു. സഹകരണം വികസിപ്പിക്കാനുള്ള വഴികളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.