ഉദ്യോഗസ്ഥൻ പരിശോധനയിൽ

ഹോട്ടലുകളിലും കഫേകളിലും പരിശോധന കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

 

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ഗവർണറേറ്റിലെ റസ്റ്ററന്റുകളിലും കഫേകളിലും പരിശോധന. പരിശോധനക്കിടെ ഒമ്പത് ലംഘനങ്ങൾ രേഖപ്പെടുത്തി. കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. സംശയാസ്‌പദമായ സ്ഥാപനം അടച്ചുപൂട്ടി.

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരി​ശോധന നടത്തിയത്.

വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ലൈസൻസില്ലാതെ പ്രമോഷനുകൾ, ആവശ്യാനുസരണം അറബി ഭാഷ ഉപയോഗിക്കുന്നതിൽ പരാജയപ്പെടൽ, മാംസ പട്ടികയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, അധിക ഫീസ് ഈടാക്കൽ എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കാത്തതിനും മുന്നറിയിപ്പ് നൽകി.

പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Spoiled and expired food items seized during inspections at hotels and cafes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.