കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ജഹ്റയിൽ പുതിയ ഔട്ട്‍ലറ്റ് തുറക്കുന്നു. ജഹ്‌റ ബ്ലോക്ക് 5-ൽ ബുധനാഴ്ച രാവിലെ 11 ന് പുതിയ ഔട്ട്‍ലറ്റ് പ്രവർത്തനം ആരംഭിക്കും. ഗ്രാൻഡ് ഹൈപ്പറിന്റെ 49-ാമത് ശാഖയാണിത്.
ഏകദേശം 4,850 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ശാഖയിൽ നിത്യോപയോഗ സാധനങ്ങളുടെ വിശാല ശേഖരം ഒരുക്കിയിട്ടുണ്ട്. ജഹ്‌റയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ശാഖയാണിത്. മിതമായ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ ഇടങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്ലറ്റെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.