ബഹ്‌റൈന് കുവൈത്തിന്റെ പൂർണ പിന്തുണ

കുവൈത്ത് സിറ്റി: സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ പിന്തുണ. സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ബഹ്‌റൈൻ സ്വീകരിക്കുന്നതെന്ന് എല്ലാ നടപടികൾക്കും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചു.

ബഹ്‌റൈന്റെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്‌റൈനിന്റെ സ്ഥിരതയെ ദുർബലപ്പെടുത്തുകയോ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും നേരിടുന്നതിൽ കുവൈത്ത് ഉറച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Tags:    
News Summary - Kuwait's full support for Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.