കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി അബ്ദുൽ
റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: 48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി യോഗം ചേർന്നു. മേളയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. നവംബർ 19 മുതൽ 29 വരെയാണ് പുസ്തക മേള.
പങ്കെടുക്കുന്ന സർക്കാർ വകുപ്പുകളും സാംസ്കാരിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ ആവശ്യകത മന്ത്രി സൂചിപ്പിച്ചു. കുവൈത്തിന്റെ സാംസ്കാരിക നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതും വിജ്ഞാന, വിവര കൈമാറ്റങ്ങളുടെ പ്രധാന ഇടവുമാകും മേള.
അറബ് സംസ്കാരത്തിന്റെ തലസ്ഥാനമെന്ന നിലയിൽ കുവൈത്തിന്റെ പദവി പുസ്ത മേളയിൽ പ്രകടമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ‘ദി യങ് ഓതർ’ എന്ന പേരിൽ ഒരു പ്രത്യേക പവലിയൻ മേളയിൽ ഒരുക്കും.
ഒമാനാണ് ഈ വർഷത്തെ പുസ്തകമേളയുടെ വിശിഷ്ടാതിഥി. ഒമാന്റെ സാംസ്കാരിക, പൈതൃക നേട്ടങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 2025ൽ കുവൈത്തിനെ അറബ് സാംസ്കാരിക-മാധ്യമ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ആഘോഷങ്ങളും പരിപാടിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.