????? ????? ????????? ?????????? ?????? ?????? ??????????? ???????????? ????????????? ????????

വെള്ളപ്പൊക്കം: കുവൈത്ത്​ വിമാനത്താവളം അടച്ചു; തുറന്നു

കുവൈത്ത്​ സിറ്റി: വ്യാഴാഴ്​ച രാവിലെ മുതൽ തിമിർത്തുപെയ്​ത മഴയിൽ റൺവേയിൽ വെള്ളംകയറി കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തി​​െൻറ പ്രവർത്തനം തടസ്സപ്പെട്ടു. രാവിലെ 8.45ന്​ നിർത്തിവെച്ച വ്യോമഗതാഗതം ഉച്ചക്കുശേഷമാണ്​ പുനരാരംഭിച്ചത്​. സർവിസ്​ പുനരാരംഭിക്കുന്നതായി 1.40ന്​ വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സൽമാൻ ഹമൂദ്​ അസ്സബാഹി​​െൻറ അറിയിപ്പുണ്ടായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 3.40ന്​ ആദ്യവിമാനമായി എയർ ഇന്ത്യ എക്​സ്​പ്രസ്​ പറന്നിറങ്ങി.

അൽപസമയത്തിന്​ ശേഷം കുവൈത്തിൽനിന്നുള്ള വിമാനങ്ങളും സർവിസ്​ തുടങ്ങി. വിമാനത്താവളം അടച്ചിട്ടത്​ നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി. കുവൈത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ സൗദിയിലെ റിയാദ്, ദമ്മാം, ബഹ്റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്ക്​ വഴിതിരിച്ചുവിടുകയായിരുന്നു. അടിയന്തര യാത്രപോവുന്നവരടക്കം പലരുടെയും യാത്ര ഏതാനും മണിക്കൂറി​ലേക്ക്​ അനിശ്ചിതത്വത്തിലായി.

വാക്വം ടാങ്കർ ഉപയോഗിച്ച്​ കഠിനപ്രയത്​നത്തിലൂടെ വെള്ളം വറ്റിച്ചാണ്​ അധികൃതർ പരമാവധി വേഗത്തിൽ വിമാന സർവിസ്​ പുനരാരംഭിച്ചത്​. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയിൽ രാജ്യത്തി​​െൻറ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കനത്തമഴ തുടരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി നൽകിയിരിക്കുകയാണ്.

വെള്ളിയാഴ്​ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ്​ കാലാവസ്ഥാ വകുപ്പി​​െൻറ പ്രവചനം. മഴയിൽ ദുരിതം നേരിട്ടവർക്ക് അർഹമായ നഷ്​ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. വ്യാഴാഴ്​ച സബ്ഹാനിലെ ആഭ്യന്തരമന്ത്രാലയ ആസ്​ഥത്തെ കൺട്രോൾ റൂം സന്ദർശിച്ച ശേഷം നടത്തിയ പ്രസ്​താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - Kuwait International Airport temporarily suspends air traffic -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.