കുവൈത്ത് സിറ്റി: കുവൈത്തിൽ പത്തംഗ മുനിസിപ്പൽ കൗൺസിൽ വോെട്ടടുപ്പിലൂടെ തെരഞ്ഞെടുത്തു. 102 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു വനിതയടക്കം 73 സ്ഥാനാർഥികളാണ് മത്സരിച്ചത്. സ്വതന്ത്രവും ജനാധിപത്യപരവുമായ അന്തരീക്ഷത്തിൽ സുഗമമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ഇലക്ടറൽ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ഇസ്സാം അൽ സദ്ദാനി പറഞ്ഞു. ഒന്നാം മണ്ഡലത്തിൽ 17997 വോട്ടിൽ 2099 നേടി ഹസ്സൻ കമാൽ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു മണ്ഡലങ്ങളിലെ വിജയികളും നേടിയ വോട്ടും ചുവടെ (ബ്രാക്കറ്റിൽ മണ്ഡലത്തിലെ ആകെ പോൾ ചെയ്ത വോട്ട്). രണ്ടാം മണ്ഡലം: അബ്ദുല്ല അൽ മഹ്രി 3550 (24537) മൂന്ന്: അബ്ദുൽ അസീസ് അൽ മിജൽ 1985 (30651), നാല്: ഹമദ് അൽ മിദ്ലിജ് 4108 (75560), അഞ്ച്: അബ്ദുല്ല അൽ റൂമി 5336 (36722), ആറ്: ഫുഹൈദ് അൽ റഷീദി 7329 (50247), ഏഴ്: മുഹമ്മദ് അൽ മുതൈരി 8480 (58479), എട്ട്: അഹ്മദ് അൽ ഇൻസി 8109 (77614), ഒമ്പത്: അലി അൽ അസ്മി 8702 (70277), പത്ത്: ഹംദി അൽ അസ്മി 10755 (78552). ആകെയുണ്ടായിരുന്ന ഒരു വനിതാ സ്ഥാനാർഥി ഫാത്തിമ അൽ റഷീദി തെരഞ്ഞെടുക്കപ്പെട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ മുനിസിപ്പൽ കൗൺസിൽ പിരിച്ചുവിട്ട് ഇടക്കാല സമിതിയെ ഭരണചുമതല ഏൽപിച്ചത്. നാലു വർഷം കൂടുേമ്പാഴാണ് കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തംഗ കൗൺസിലിലേക്കാണ് തെരഞ്ഞെടുപ്പ്. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നത് ഉൾപ്പെടെ മൊത്തം 16 പേരാണ് കൗൺസിലിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.