കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 324 വലിയ വാഹനാപകടങ്ങളും 916 ചെറിയ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 21,924 നിയമലംഘനങ്ങളും ഈ കാലയളവില്‍ കണ്ടെത്തി.
83 വാഹനങ്ങൾ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 37 കുട്ടികളെ പിടികൂടിയതായും മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു. വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ആശങ്കാജനകമാണെന്ന് അൽ ഖദ്ദ പറഞ്ഞു. പിടികൂടിയ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. പ്രായപൂർത്തിയാകാത്തവര്‍ക്ക് വാഹനം നല്കുന്ന ഉടമകള്‍ക്കെതിരെ പിഴ ചുമത്തുമെന്നും യൂസഫ് അൽ ഖദ്ദ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക് പരിശോധനയാണ് ഗതാഗത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.