കുവൈത്ത് സിറ്റി: കുവൈത്തിൽ ഇടക്കിടെ ഉണ്ടാവുന്ന ചെറു ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്നും വലിയ ഭൂകമ്പ സാധ്യതയുള്ള സീസ്മിക് ബെൽറ്റിന് അകലെയാണ് കുവൈത്തിെൻറ സ്ഥാനമെന്നും അധികൃതർ. കുവൈത്തിൽ അനുഭവപ്പെടാറുള്ള ഭൂചലനങ്ങൾ 1.6നും 4.6നും ഇടയിൽ മാഗ്നിറ്റ്യൂഡ് ഉള്ളതാണ്. എണ്ണ ഖനനവും ഭൂമിക്കടിയിലെ പാറകൾക്ക് ഉണ്ടായ ക്ഷതവും അയൽ രാജ്യങ്ങളിലെ ഭൂകമ്പങ്ങളുടെ പ്രതിഫലനവുമെല്ലാമാണ് ഇതിന് കാരണം. കുവൈത്തിൽ വലിയ ഭൂകമ്പത്തിന് സാധ്യത വിദൂരമാണെന്നും എന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിലെ ഒാപറേഷൻസ് സെൻറർ മേധാവി ഡോ. മിഷാരി അൽ ഫറാസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇടക്കിടെ ഉണ്ടാവുന്ന ചെറുചലനങ്ങൾ വലിയ ഭൂകമ്പത്തിെൻറ മുന്നോടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.