കുവൈത്ത് സിറ്റി: ഉക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തിൽ ഖത്തർ എംബസി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രതിസന്ധികൾ പരിഹരിക്കണമെന്ന് പ്രസ്താവനയിൽ ആഹ്വാനം ചെയ്ത കുവൈത്ത് വിദേശകാര്യമന്ത്രാലയം കുവൈത്തിന്റെ തത്വാധിഷ്ഠിതവും അചഞ്ചലവുമായ നിലപാട് ആവർത്തിച്ചു.
പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും അനുസൃതമായുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ അറിയിച്ചു.
നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷൻ പാലിക്കേണ്ടതിന്റെ പ്രാധാന്യവും നയതന്ത്ര ദൗത്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും സൗകര്യങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകാനുള്ള ആതിഥേയ രാജ്യങ്ങളുടെ ബാധ്യതയും പ്രസ്താവന ചൂണ്ടിക്കാട്ടി.
നയതന്ത്ര ദൗത്യങ്ങളെ സായുധ തർക്കങ്ങളുടെ അപകടങ്ങളിൽ നിന്ന് അകറ്റിനിർത്തണമെന്ന് കൺവെൻഷൻ ഊന്നിപ്പറയുന്നുവെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.