കുവൈത്ത് ഇവാഞ്ചലിക്കൽ ഇടവക വജ്രജൂബിലി ആഘോഷം ബിഷപ് ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. സ്തോത്രശുശ്രൂഷയോടെ പരിപാടികള്‍ക്ക് ആരംഭമായി. ഇടവക വികാരി സിബി പി.ജെ. നേതൃത്വം നല്കി. സഭയുടെ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് എബ്രഹാം വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ഇടവക ഏറ്റെടുത്തിരിക്കുന്ന വിവിധ പദ്ധതികള്‍ ജനറല്‍ കണ്‍വീനര്‍ കുരുവിള ചെറിയാന് അവതരിപ്പിച്ചു. വജ്രജൂബിലി തീമും ലോഗോയും ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. പ്രവാസജീവിതത്തില്‍ ഇടവകയോടൊപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
പൗരോഹിത്യത്തിൽ 40 വർഷം പൂർത്തിയാക്കിയ സഭയുടെ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് എബ്രഹാമിനെ ഇടവക ആദരിച്ചു. വജ്രജൂബിലി ലോഗോയും തീം സോങ്ങും രചിച്ച് അവതരിപ്പിച്ച റെക്സി ചെറിയാന്, ലിന്‍സ് വര്‍ഗീസ്, ലിനു പി. മാണിക്കൂഞ്ഞ് എന്നിവരെയും ആദരിച്ചു.
വജ്രജൂബിലി പ്രോജക്ടിലേക്കുള്ള ആദ്യ സംഭാവനകള്‍ ജോര്‍ജ് വര്‍ഗീസ്, തോമസ് ജോണ്‍ എന്നിവര്‍ ബിഷപ് ഡോ. തോമസ് എബ്രഹാമിന് കൈമാറി. ബിനു എബ്രഹാം (കെ.ഇ.സി.എഫ്. പ്രസി), കെ.സി. ജോര്‍ജ്, റോയ് കെ. യോഹന്നാന് (എൻ.ഇ.സി.കെ. സെക്ര), വര്‍ഗീസ് മാത്യു (കെ.ടി.എം.സി.സി. പ്രസി), അജോഷ് മാത്യു (കെ.ടി.എം.സി.സി. സെക്ര), സജു വാഴയില്‍ തോമസ് (എൻ.ഇ.സി.കെ. കോമണ്‍ കൗണ്‍സില്‍ അംഗം), ജോര്‍ജ് വര്‍ഗീസ് (സഭ അല്മായ ട്രസ്റ്റി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇടവക കൊയർ ഗാനങ്ങള്‍ക്ക് ലിനു പി. മാണിക്കുഞ്ഞ് നേതൃത്വം നൽകി. സിജുമോന്‍ എബ്രഹാം സ്വാഗതവും ബിജു സാമുവേല്‍ നന്ദിയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.