കുവൈത്തിനെ അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഷീൽഡ് അറബ് ലീഗ് പ്രതിനിധിയിൽനിന്ന് കുവൈത്ത് അധികൃതർ ഏറ്റുവാങ്ങിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിനെ അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി പ്രഖ്യാപിച്ചത് വിപുലമായി ആഘോഷിക്കാനൊരുങ്ങി രാജ്യം. ഒരു വർഷത്തെ ആഘോഷ പരിപാടികൾക്ക് ശൈഖ് ജാബിർ കൾചറൽ സെന്ററിൽ തുടക്കമായി.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട് ആൻഡ് ലെറ്റേഴ്സ് ചെയർമാനും വാർത്ത വിനിമയ മന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ, സയന്റിഫിക് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഔദ് അമർ ‘കുവൈത്ത് അറബ് സംസ്കാരത്തിന്റെയും മീഡിയയുടെയും തലസ്ഥാനം 2025’ ഷീൽഡ് മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിക്ക് സമ്മാനിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.