കല(ആർട്ട്) ചിത്രരചന മത്സരവിജയികൾ സമ്മാനങ്ങളുമായി
കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ചു കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ കുവൈത്ത് കിഡ്നി ട്രാൻസ്പ്ലാനറ്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ.മുസ്തഫ അൽ മൊസാവി ഉദ്ഘാടനം ചെയ്തു. കല (ആർട്ട്) പ്രസിഡന്റ് ശിവകുമാർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ജിയാഷ് അബ്ദുൽ കരീം പ്രോഗ്രാം റിപ്പോർട്ടും ആർട്ടിസ്റ്റ് ശശികൃഷ്ണൻ മൂല്യനിർണയ വിശകലനവും നിർവഹിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ശീർഷാദ്, അൽ-മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ബേസിൽ എന്നിവർ സംസാരിച്ചു.
കല (ആർട്ട്) ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, സാമൂഹിക പ്രവർത്തകൻ അനിയൻകുഞ്ഞ് പാപ്പച്ചൻ, നിറം കോഓഡിനേറ്റർ മുകേഷ് വി. പി, ഓർഗനൈസിങ് കൺവീനർ ഷൈജിത്ത് കെ, കല(ആർട്ട്) ഭാരവാഹികളായ സുനിൽ കുമാർ, രാകേഷ്. പി.ഡി, ജ്യോതി ശിവകുമാർ എന്നിവർ സന്നിദ്ധരായിരുന്നു. ട്രഷറർ അജിത് കുമാർ സ്വാഗതവും ജോയന്റ് കൺവീനർ സിസിത ഗിരീഷ് നന്ദിയും പറഞ്ഞു.
നിറം ജഡ്ജസ് മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, വിഷ്ണു ജയകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം ഡോ. മുസ്തഫ അൽ-മൊസാവി നിർവഹിച്ചു. സുനിൽ കുമാർ, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന പ്രമോദ്, ബിന്ദു പ്രമോദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
2600ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 59 പേർക്ക് മെറിറ്റ് പ്രൈസും 171 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമന്റോയും ഒന്നാം സമ്മാനർഹർക്ക് മലബാർ ഗോൾഡിന്റെ സ്വർണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും വിജയികൾക്ക് സമ്മാനമായി നൽകി.
വിജയികൾ
ഓവറോൾ ചാമ്പ്യൻഷിപ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ (അബ്ബാസിയ), രണ്ടാം സ്ഥാനം - ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സാൽമിയ), മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (അഹമ്മദി). സി.ഭാസ്കരൻ മെമ്മോറിയൽ ട്രോഫി-ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ.
വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സമ്മാനം നേടിയവർ: അദ്വിക അജിഷ്മോഹൻ, ഈസ എൽസ സന്തോഷ്, എറിൻ എലിസ ജോസഫ്, സച്ചിൻ കോലാഞ്ചി, ജലാലുദ്ദീൻ അക്ബർ, രണ്ടാം സമ്മാനം കെയ്ലിൻ എലിസബത്ത് അഭിലാഷ്, ഇവാന ബ്രിജിത്ത് സന്തോഷ്, അഡ്രിയ സാറാ ഫിലിപ്പ്, അബിയേൽ ബോബി മാത്യു, റിയാന പിന്റോ, സുഹാന ജഗത, ഡാനിയൽ സഞ്ജു പോൾ, ആഫിയ ഷെയ്ഖ്, നൈസ മറിയം ജേക്കബ്, മൂന്നാം സമ്മാനം മിഷിക ജോഷി, അനൈറ പരേഷ്, നിഹാരിക പ്രജേഷ്, അനിക അജിഷ്, ദക്ഷിത സിഫിൻ, നയന മറിയം ജിജി, ഡെൽന തെരേസ, ഗൗരി ലൈജു, ദിയ ഓസ്റ്റിൻ, സിവ മംനൂൻ, ജോവാന എലിസബത്ത് ടിറ്റി.
ഓപൺ കാൻവാസ് പെയിന്റിങ്: ഒന്നാം സമ്മാനം- മൃഗംഗ ദാസ്, രണ്ടാം സമ്മാനം - പ്രിയങ്ക കുൻവാർ, ദിവ്യ, മൂന്നാം സമ്മാനം- പ്രിയ അജിഷ്, സുജയ് പുസാദ്കർ. കെ.സൂര്യ പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.