പു​തി​യ സം​വി​ധാ​നമൊരു​ക്കി മാ​ന​വവി​ഭ​വശേ​ഷി മ​ന്ത്രാ​ല​യം; തൊ​ഴി​ൽ പ​രാ​തി​ക​ൾ​ക്ക് എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സേ​വ​നം

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ലെ (പി.​എ.​എം) ലേ​ബ​ർ റി​ലേ​ഷ​ൻ​സ് വ​കു​പ്പ്. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ (എ​സ്.​എം.​ഇ)​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്യു​ന്ന തൊ​ഴി​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മാ​യി പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു.

തൊ​ഴി​ൽ സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും തൊ​ഴി​ൽ അ​നു​ബ​ന്ധ വ​കു​പ്പു​ക​ൾ വ​ഴി പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രാ​തി​ക​ൾ ന​ൽ​കാം. പ​രാ​തി​ക​ളു​ടെ എ​ണ്ണം കു​റ​ക്ക​ൽ കേ​സു​ക​ളു​ടെ നീ​തി​യു​ക്ത​വും കൂ​ടു​ത​ൽ സം​ഘ​ടി​ത​വു​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​ക്ക് ഇ​ത് സ​ഹാ​യി​ക്കും. നേ​ര​ത്തെ മു​ബാ​റ​ക് അ​ൽ ക​ബീ​റി​ൽ മാ​ത്ര​മാ​യി പ​രാ​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു.

പു​തി​യ സൗ​ക​ര്യം തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കു​ന്ന​തി​നും തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ വേ​ഗ​ത​യും വ​ഴ​ക്ക​വും കൈ​വ​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

ഓ​രോ കേ​സി​ന്റെ​യും സ്വ​ഭാ​വ​വും അ​തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​വി​ട​വും ക​ണ​ക്കി​ലെ​ടു​ത്താ​കും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

ഇ​ത് തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും തൊ​ഴി​ൽ വി​പ​ണി​യു​ടെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Ministry of Human Resources and Empowerment has created a new system; Service for labor grievances in all government departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.