പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ സ​ഹ​ൽ വ​ഴി പു​തു​ക്കാം

കു​വൈ​ത്ത് സി​റ്റി: പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നു​ള്ള പു​തി​യ സേ​വ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ‘സ​ഹ്ൽ’ ആ​പ്പി​ലൂ​ടെ അ​പേ​ക്ഷ ന​ൽ​കാം. പാ​സ്‌​പോ​ർ​ട്ട് വി​ശ​ദാം​ശ​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ ഏ​തു​സ​മ​യ​ത്തും അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​കും.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സും ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സും ചേ​ർ​ന്നാ​ണ് സേ​വ​നം ന​ട​പ്പാ​ക്കി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക, കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കു​ക, താ​മ​സ​ക്കാ​രു​ടെ സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കി. സേ​വ​ന നി​ല​വാ​രം ഉ​യ​ർ​ത്താ​നും സം​യോ​ജി​ത ഡി​ജി​റ്റ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​നും ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Passport details can be updated easily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.