പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ്
മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ദുബൈയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിക്കായി യു.എ.ഇയിൽ എത്തിയ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകൾ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി അറിയിച്ചു. യു.എ.ഇക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിയും നേർന്നു.
കുവൈത്ത്-എമിറാത്തി ബന്ധം ആഘോഷിക്കുന്നതിൽ യു.എ.ഇ നേതൃത്വം കാണിച്ച ഉത്സാഹത്തിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന ആഴമേറിയതും സാഹോദര്യപരവും ചരിത്രപരവുമായ ബന്ധങ്ങളെ ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ജമാൽ മുഹമ്മദ് അൽ ഗുനൈം, ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും കുവൈത്ത് കോൺസൽ ജനറൽ ഖാലിദ് അബ്ദുൽ റഹിം അൽ സാബി, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ഹമദ് മുബാറക് ബിൻ സാബ്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.