ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ

പാ​ർ​പ്പി​ട നി​യ​മ​ലഘ​നം; 10 പ്രോ​പ്പ​ർ​ട്ടി​ക​ളി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി താ​മ​സ ഇ​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി ബാ​ച്ചി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 10 പ്രോ​പ്പ​ർ​ട്ടി​ക​ളി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​താ​യി അ​ൽ സ​യാ​സ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ-​അ​പ് വ​കു​പ്പ് ന​ട​ത്തി​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. റാ​ബി​യ, ഫി​ർ​ദൗ​സ്, ഒ​മ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ത്ത് ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്, പ​രി​ശോ​ധ​നാ സം​ഘം ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​റി​യി​ച്ചു.

Tags:    
News Summary - Housing code violation; Electricity disconnected in 10 properties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.