എൻ.എസ്.എസ് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: മന്നത്ത് പത്മനാഭന്റെ 149ാമത് ജയന്തിയും, നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈത്തിന്റെ 25ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും.
ഈ വർഷത്തെ മന്നം എക്സലൻസ് അവാർഡുകളും പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവും വാഗ്മിയുമായ രാജീവ് ആലുങ്കൽ, പാചകവിദഗ്ധൻ സുരേഷ് എസ്. പിള്ള, അൽ റാഷിദ് ഇന്റർനാഷനൽ ഷിപ്പിങ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ പ്രദീപ് മേനോൻ എന്നിവരാണ് അവാർഡിന് അർഹരായവർ. അവാർഡുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് എൻ.എസ്.എസ് കുവൈത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ കുവൈത്തിൽനിന്നും കേരളത്തിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കും. 1:30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.
പിന്നണി ഗായകരായ അനൂപ് ശങ്കർ, അഞ്ജു ജോസഫ്, വിഷ്ണു വർദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നു നടക്കും.വാർത്തസമ്മേളനത്തിൽ എൻ.എസ്.എസ് കുവൈത്ത് പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി അനീഷ് പി. നായർ, ട്രഷറർ ശ്യാം ജി. നായർ, വനിത സമാജം കൺവീനർ ദീപ്തി പ്രശാന്ത്, രക്ഷാധികാരി കെ.പി. വിജയകുമാർ, വെൽഫെയർ കൺവീനർ എം.പി.പ്രബീഷ്, ജോയന്റ് സെക്രട്ടറിമാരായ മധു വെട്ടിയാർ, അനീഷ് ശിവൻ, കൾചറൽ പ്രോഗ്രാംസ് കൺവീനർ നിഷാന്ത് മേനോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.