കുവൈത്ത് സിറ്റി: വാഷിങ്ടണിലെ വൈറ്റ് ഹൗസിന് സമീപം രണ്ട് യു.എസ് നാഷനൽ ഗാർഡ് അംഗങ്ങൾ വെടിയേറ്റുമരിച്ച സംഭവത്തിൽ കുവൈത്ത് അപലപിച്ചു. അമേരിക്കൻ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും നിരാകരിക്കുന്ന കുവൈത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച അമേരിക്കൻ പ്രാദേശിക സമയം 2.15നാണ് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്തായിരുന്നു സംഭവം.
ആക്രമണത്തിൽ നാഷനൽ ഗാർഡ് കമാൻഡർ സാറ ബെക്സ്റ്റോമെന്ന 20കാരി അടക്കം രണ്ടുപേർ കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷനൽ ഗാർഡ് അംഗങ്ങൾ അക്രമിയെ കീഴ്പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.