ലെബനനിലെ ഇസ്രായേൽ ആക്രമണംകുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: ദക്ഷിണ ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ലംഘിച്ചുകൊണ്ടാണ് ആക്രമണം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ലെബനനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ലെബനന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് കുവൈത്ത് പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Kuwait condemns Israeli attack on Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.