കുവൈത്ത് സിറ്റി: യു.എ.ഇ.യിലെ ടോസ്റ്റ്മാസ്റ്റേഴ്സ് കൂട്ടായ്‌മ ഓൺലൈൻ ആയി സംഘടിപ്പിച്ച ലോക മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസംഗമത്സരത്തിൽ ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന് മികച്ച നേട്ടം. കുവൈത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിലെ രണ്ട് അംഗങ്ങൾ മികച്ച വിജയം നേടി.
തൽസമയ വിഷയ പ്രസംഗമത്സരത്തിൽ ബിവിൻ തോമസ് ഒന്നാം സ്ഥാനം നേടി. സുവി അജിത് അവലോകന പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ഇന്ത്യ, യു.എസ്.എ, കുവൈത്ത് എന്നിവിടങ്ങളിലെ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളിൽ നിന്നുള്ള അംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
കുവൈത്തിലെ ഏക മലയാളം ഭാഷാടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. ആഗോള ടോസ്റ്റ്മാസ്റ്റേഴ്സ് സമൂഹവുമായി ബന്ധപ്പെടാനും ക്ലബ് വേദി ഒരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.