കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-4 ൽ നിന്ന് കൂടുതൽ വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ഖത്തർ എയർവേസും ചൊവ്വാഴ്ച മുതൽ ഇത്തിഹാദും വ്യാഴാഴ്ച മുതൽ തുർക്കി എയർലൈൻസും സർവീസ് ആരംഭിക്കും.
ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്ന് അടച്ചതിനാൽ ഈ മാസം 15 മുതലാണ് ടെർമിനൽ-4 ൽ നിന്ന് വിദേശവിമാനങ്ങൾ സർവിസുകൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് അടക്കം കൂടുതൽ വിമാനങ്ങൾ ഇവിടെ നിന്ന് സർവിസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, വിമാന ഗതാഗതം ഷെഡ്യൂൾ ചെയ്ത സമയക്രമത്തിലേക്ക് തിരിച്ചെത്തിയതായും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനൽ ഒന്ന് അടച്ചത് ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.