കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. േതന പേയ്മെന്റുകൾക്ക് ഔദ്യോഗിക രേഖകള്‍ തൊഴിലുടമകൾ സൂക്ഷിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
തൊഴിലാളികൾക്ക് പാസ്പോർട്ടും സിവിൽ ഐഡിയും സ്വന്തമായി സൂക്ഷിക്കാൻ അവകാശമുണ്ടെന്നും അറിയിച്ചു. തൊഴിലാളികളുടെ അന്തസ്സ് സംരക്ഷിക്കാനും മാന്യമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.