ഹാജിമാർക്കുള്ള സ്വീകരണത്തിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയ സെക്രട്ടറി യൂനുസ് കാനോത്ത് സംസാരിക്കുന്നു, കെ.ഐ.ജി ഫഹാഹീൽ ഏരിയ ഹാജിമാർക്കുള്ള
സ്വീകരണത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയവർക്ക് കെ.ഐ.ജി ഫഹാഹീൽ ഏരിയ സ്വീകരണം നൽകി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന സ്വീകരണ യോഗത്തിൽ ഏരിയ വൈസ് പ്രസിഡന്റ് കെ.എ.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കുവൈത്തിൽ നിന്ന് കെ.ഐ.ജിയുടെ കീഴിൽ ഹജ്ജിന് പോയവർ ഏറ്റവും മികച്ച സൗകര്യത്തോടെയും സംതൃപ്തിയോടെയുമാണ് ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞതെന്ന് അഭിപ്രായപ്പെട്ടു.
ഫൈസൽ മഞ്ചേരി, മുകേഷ് മുഹമ്മദ്, ബിനുകരീം, റിഫാദ്, ഫൈസൽ ഫൈസി, നിഷാദ് അൻവർ, സിയാദ്, സമിയ ഫൈസൽ, കെ.വി.ഫവാസ്,റഷീദ് ഹാദി, നസ്നിൻ എന്നിവർ ഹജ്ജ് അനുഭവങ്ങൾ വിവരിച്ചു. എം.കെ.അബ്ദുൽ ഗഫൂർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി ഫഹാഹീൽ ഏരിയ സെക്രട്ടറി യൂനുസ് കനോത്ത് സ്വാഗതവും കെ.ഐ.ജി കേന്ദ്ര ഹജ്ജ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി നന്ദി പ്രകാശനവും പ്രാർത്ഥനയും നടത്തി. ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുറസാഖ്, ട്രഷറർ സി.കെ.അഹ്‌മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.