കുവൈത്തിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികളുടെ സർവിസുകൾ വൈകും

കുവൈത്ത് സിറ്റി: ടെർമിനൽ നാലിൽ നിന്ന് വിദേശവിമാനങ്ങൾ സർവിസ് പുനരാരംഭിച്ചെങ്കിലും കുവൈത്തിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികളുടെ സർവിസുകൾ വൈകുമെന്ന് സൂചന. എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും ജൂലൈ ഒന്ന് മുതലാണ് സർവിസുകൾ ആരംഭിക്കുക എന്നാണ് വിവരം. രണ്ടു വിമാനങ്ങളിലും ജൂലൈ മുതലുള്ള ടിക്കറ്റുകളാണ് നിലവിൽ ലഭ്യമാകുന്നത്. അതേസമയം, മറ്റു രാഷ്ട്രങ്ങളുടെ വിമാനങ്ങൾ ടെർമിനൽ നാലിൽ നിന്ന് സർവിസ് ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ജൂലൈ രണ്ട് മുതൽ കണ്ണൂരിലേക്കുള്ള ബുക്കിംഗും ലഭ്യമാണ്. ഇൻഡിഗോ ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് കണക്ടിംഗ് സർവീസുകൾ ലഭ്യമാക്കും.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിനുനേരെയുണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് ജൂൺ മൂന്നിന് നിർത്തിവെച്ച സർവീസുകളാണ് ടെർമിനൽ നാലിൽ നിന്ന് പുനരാരംഭിക്കുന്നത്. ദിവസവും പുലർച്ചെ നാല് മണി മുതൽ രാത്രി പത്ത് മണി വരെയാകും സർവീസുകൾ. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് പുനരാരംഭിക്കുന്നത് വൈകുന്നത് ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന നിരവധി പേരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.

Tags:    
News Summary - Indian airline services from Kuwait are delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.