മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും ഇറാനും

കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതിനു പി​റകെ, മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും ഇറാനും. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി ഫോണിൽ വിളിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു.

പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഹ​ുർമുസ് കടലിടുക്കിൽ സുരക്ഷയും നാവിഗേഷൻ സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും കരാർ സഹായിക്കുമെന്ന് ശൈഖ് ജറാഹ് പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടർ പ്രകാരവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഉണർത്തി.

നല്ല അയൽപക്കം, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, ബലപ്രയോഗമോ ഭീഷണിയോ ഒഴിവാക്കൽ, സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുക എന്നീ തത്വങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.

പ്രോക്സി പ്രവർത്തകർക്കുള്ള പിന്തുണ അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് ജറാഹ് ഊന്നിപ്പറഞ്ഞു. അത്തരം നടപടികൾ പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kuwait and Iran discussed developments in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.