ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സമാധാന കരാറിനെ കുവൈത്ത് മന്ത്രിസഭ സ്വാഗതം ചെയ്തു. ഈ കരാർ മേഖലയിലും പുറത്തും ശാശ്വത സമാധാനവും സ്ഥിരതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിസഭ വ്യക്തമാക്കി. കരാർ നടപ്പാകുന്നതോടെ എല്ലാ മേഖലകളിലുമുള്ള സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കുമെന്നും ഹുർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ ഉറപ്പാക്കുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്തിയ ഖത്തർ, പാകിസ്ഥാൻ രാജ്യങ്ങളുടെ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമീർ വിവിധ ലോകനേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ കാര്യങ്ങളും ചർച്ചചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് തുറക്കാനുമുള്ള കരാർ സ്വാഗതം ചെയ്തുകൊണ്ടും വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ച് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് അസ്സബാഹ് മന്ത്രിസഭയിൽ വിശദീകരിച്ചു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന 167-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല കൗൺസിൽ ചർച്ചയെ കുറിച്ചും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.