കുവൈത്ത് സിറ്റി: ഇറാനിലെ ഷിറാസ് നഗരത്തിലുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
എല്ലാതരം അക്രമത്തെയും ഭീകരതയെയും വിലക്കുന്നതാണ് കുവൈത്തിന്റെ നിലപാടെന്നും മന്ത്രാലയം പത്രപ്രസ്താവനയിൽ ആവർത്തിച്ചു.
ഇറാന്റെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും കൂടെ നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ കുവൈത്ത് മരിച്ചവരുടെ കുടുംബങ്ങൾക്കു ആത്മാർഥമായ അനുശോചനം അറിയിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഷിറാസിലെ ശിയാ പുണ്യകേന്ദ്രത്തിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.