കുവൈത്ത് സിറ്റി: കുവൈത്തുൾപ്പെടെ മേഖലയിൽ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി പ്രമുഖ ഗോള നിരീക്ഷകൻ ആദിൽ അൽ മർസൂഖ് പറഞ്ഞു. അറേബ്യൻ ഉപദ്വീപിെൻറ വടക്കൻ ഭാഗത്തും ഇറാെൻറ ചില ഭാഗങ്ങളിലും കേന്ദ്രീകരിച്ച ശക്തമായ രണ്ട് ന്യൂനമർദങ്ങളാണ് ശക്തമായ കാറ്റടിച്ചുവീശാൻ ഇടയാക്കുക. ഇറാനിൽനിന്നുൽഭവിക്കുന്ന ന്യൂനമർദം ഹോർമുസ് കടലിടുക്ക് വഴി അറേബ്യൻ ഗൾഫിെൻറ തെക്കേ അറ്റംവരെയും വടക്കൻ കാസ്പിയൻ കടൽവരെയും ചെന്നെത്തിയേക്കും. ഈ രണ്ട് ന്യൂനമർദങ്ങളുടെ തുടർഫലനമായി മണിക്കൂറിൽ 70 കിലോമീറ്ററിലും കൂടുതൽ ശക്തിയേറിയ വടക്ക്-പടിഞ്ഞാറൻ കാറ്റടിച്ചുവീശുമെന്നാണ് പ്രവചനം. കുവൈത്തിൽ ഉച്ചനേരത്തായിരിക്കും കാറ്റിെൻറ പ്രഹരം കൂടുതൽ അനുഭവപ്പെടുക. ഇതിനെ തുടർന്നുണ്ടാകുന്ന പൊടിപടലം മധ്യ ഇറാഖ് മുതൽ അബൂദബി വരെ ഭാഗങ്ങളിൽ പ്രയാസമുണ്ടാക്കും. ചക്രവാള കാഴ്ച 200 മീറ്ററിലും കുറയാൻ സാധ്യതയുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിൽ തുറമുഖങ്ങൾ അടച്ചിടേണ്ടിവരും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന പല വിമാനങ്ങളും മറ്റിടങ്ങളിലേക്ക് തിരിച്ചുവിടേണ്ട സാഹച്യം ഉണ്ടായേക്കാമെന്നും ആദിൽ മർസൂഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.