വാർത്താവിനിമയ സഹമന്ത്രി ഒമർ അൽ ഒമർ ലോക ഇൻഫർമേഷൻ സൊസൈറ്റി ഉച്ചകോടിയിൽ
കുവൈത്ത് സിറ്റി: ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനും സാങ്കേതികവിദ്യയിലും ആശയവിനിമയത്തിലും ആഗോള സഹകരണം വർധിപ്പിക്കുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് വാർത്തവിനിമയ സഹമന്ത്രി ഒമർ അൽ ഒമർ. ജനീവയിൽ നടന്ന ലോക ഇൻഫർമേഷൻ സൊസൈറ്റി ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ സുപ്രധാന മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും അന്താരാഷ്ട്ര സാങ്കേതിക മേഖലകളിൽ പദവി ശക്തിപ്പെടുത്താനുമുള്ള രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഉച്ചകോടി ഗുണം ചെയ്യും. ഡിജിറ്റൽ മേഖലയിൽ കുവൈത്ത് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉച്ചകോടിയിൽ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഡിജിറ്റൽ ഭരണം എന്നീ മേഖലകളിൽ എ.ഐ ഉപയോഗത്തിന്റെ സാധ്യതകളും വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.