Posted On
date_range Updated On
date_range കുവൈത്ത്-–അമേരിക്ക സംയുക്ത സൈനിക പരിശീലനം ആരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത്-അമേരിക്കൻ സൈനികരുടെ സംയുക്ത പരിശീലനം ആരംഭിച്ചതായി സുരക്ഷ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. വ്യാഴാഴ്ച ആരംഭിച്ച പരിശീലനം ഈ മാസം 16വരെ നീളും. കുവൈത്ത് സൈനിക മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ ഖുദ്ർ അമേരിക്കൻ നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡർ അഡ്മിറൽ സ്റ്റെർനിയുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത സൈനിക പരിശീലനത്തിലൂടെ ഇരു സൈനിക വിഭാഗങ്ങൾക്കും തീവ്രവാദമുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ സാധിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.