ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ത്തു തോ​മ​സ്, എ​ബി​ൻ തോ​മ​സ്, സി​ബി തോ​മ​സ്

‘കു​ട’ വാ​ർ​ഷി​ക യോ​ഗ​വും തെ​ര​​ഞ്ഞെ​ടു​പ്പും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കേ​ര​ള യു​നൈ​റ്റ​ഡ് ഡി​സ്ട്രി​ക് അ​സോ​സി​യേ​ഷ​ൻ (കു​ട) വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫ​ർ​വാ​നി​യ ത​ക്കാ​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ർ​ട്ടി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സ​കീ​ർ പു​തു​ന​ഗ​രം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ജി​നേ​ഷ് ജോ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​ൺ​വീ​ന​ർ സ​ന്തോ​ഷ്‌ പു​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ല സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ പൊ​തു വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു അ​ഭി​പ്രാ​യം രൂ​പ​പ്പെ​ടു​ത്താ​ൻ കു​ട കോ​ഓ​ഡി​നേ​ഷ​ന് സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ ക​മ്മി​റ്റി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ ജോ​സ​ഫ് സ്വാ​ഗ​ത​വും ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം (ടെ​ക്സാ​സ്), ക​ൺ​വീ​ന​ർ​മാ​രാ​യി മു​ഹ​മ്മ​ദ് ബ​ഷീ​ർ (മാ​ക്), ജി​ത്തു തോ​മ​സ് (കോ​ഡ്പാ​ക്), എ​ബി​ൻ തോ​മ​സ് (​ഐ.​എ.​കെ), സി​ബി തോ​മ​സ് (കോ​ട്ട​യം ജി​ല്ല അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - ‘Kuda’ Annual Meeting and Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.