കോഴിക്കോട് ജില്ല അസോസിയേഷൻ ഓണാഘോഷത്തിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ്
പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി തിരിതെളിയിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓണാഘോഷം ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ഷാജി സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി മുഖ്യാതിഥിയായിരുന്നു. അൽ മുല്ല പ്രതിനിധി ഷെഫി എബ്രഹാം, ഷബീർ മണ്ടോളി, അസോസിയേഷൻ രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, ആർ.ബി. പ്രമോദ്, ടി.കെ. നജീബ്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ടി.എസ്. രേഖ എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ല അസോസിയേഷൻ ഓണാഘോഷത്തിൽ
അവതരിപ്പിച്ച ഒപ്പന
അസോസിയേഷൻ ഏരിയ പ്രസിഡന്റുമാരായ കെ.വി.താഹ, സജിത്ത് കുമാർ, ശരീക്ക്, ജിനീഷ്, നിസാർ എന്നിവർ സന്നിഹിതരായിരുന്നു. 10, 12, ക്ലാസുകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഫൈഹ ഫാത്തിമ, ആൻലിയൻ, ശിവാനി ലാലു, ആമിന വർദ, സാദ് അഹമ്മദ്, റീനമോൾ ചാക്കോ, നാസനിൻ നിസാർ, ആദിയ പ്രേമൻ, അനാമിക സജി, ചാരുദേവ് ബാബു, സുഹ ഗഫൂർ, അമരേശ്വർ സിദ്ധാർഥൻ, ഫാത്തിമ ഹിബ, ലിബ ഫാത്തിമ, ഇഷാൻ ഷംസുദ്ദീൻ, ഹരിനന്ദ്, റിയ ജാസ്മിൻ, നിഖിത ശിവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ അസ് ലം സ്വാഗതവും ട്രഷറർ സി. ഹനീഫ് നന്ദിയും പറഞ്ഞു.
അസോസിയേഷൻ മഹിളാവേദിയിലെയും ബാലവേദിയിലെയും അംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. ഷാഫി കൊല്ലം, അനുഷ പ്രജിത്ത്, മുസ്തഫ മൈത്രി, മൻസൂർ മുണ്ടോത്ത്, ബിജു ഗോപാൽ, സിദ്ദീഖ് കൊടുവള്ളി, ഷംനാസ് ഇസ്ഹാഖ്, സി. അഫ്സൽ, സന്തോഷ് കുമാർ, എം. മുജീബ്, ജയൻ, ജാവേദ് ബിൻ ഹമീദ്, എം.കെ. മജീദ്, ഷിജു കാട്ടിപ്പാറ, റഷീദ് ഉള്ളിയേരി, ലാലു, ആബിദ് ഉള്ളൂർ, നജീബ് മണമാൽ, ഷഹീജ സഹീർ, നിജിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.