മുസ്തഫ ഹംസ, സിവി പോൾ, സുനിൽ പറക്കടത്ത് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റ് വിളവുത്സവ - പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡിന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, ബൂബിയൻ ഗ്യാസ് എം.ഡി സിവി പോൾ, ഫിനിക്സ് ഗ്രൂപ് ഓഫ് പ്രോഡക്ടസ് എം.ഡി സുനിൽ പറക്കടത്ത് എന്നിവർ അർഹരായി.
പേൾ ജൂബിലി സമാപന സമ്മേളനത്തിൽ മലങ്കര കത്തോലിക്ക സഭ തലവനും പിതാവുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അവാർഡുകൾ വിതരണം ചെയ്തു. മത, രാഷ്ട്രീയ, വർഗ, വർണങ്ങൾക്കപ്പുറമായി സഹജീവികൾക്ക് കരുതലും തണലും നൽകാൻ മുന്നിട്ടിറങ്ങുന്നവർ എന്നും ആദരിക്കപ്പെടേണ്ടവരാണെന്ന് കർദിനാൾ ആശംസിച്ചു.
കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഡോ. തോമസ് കാഞ്ഞിരമുകളിൽ, മലങ്കര കത്തോലിക്ക സഭ ജി.സി.സി കോഓഡിനേറ്റർ കോർ എപ്പിസ്കോപ്പോ റവ. ജോൺ തുണ്ടിയത്ത്, റവ. ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഒ.ഐ.സി, ഫാ. സേവേറിയോസ് തോമസ്, യുനൈറ്റഡ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ജോയൽ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ച് മെട്രോ മെഡിക്കൽ മുസ്തഫ ഹംസ തങ്ങൾക്ക് ലഭിച്ച അംഗീകാരത്തിനും കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയിൽനിന്ന് പുരസ്കാരം സ്വീകരിക്കാൻ സാധിച്ചതിലുള്ള നന്ദിയും അറിയിച്ച് സംസാരിച്ചു. കെ.എം.ആർ.എം ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.