കെ.എം.ആർ.എം സ്ഥാപകദിനാഘോഷം പ്രസിഡന്റ് ഷാജി വർഗീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവേമെന്റ് (കെ.എം.ആർ.എം) 31-ാം സ്ഥാപകദിനാഘോഷം സിറ്റി കോ-കത്തീഡ്രൽ ചർച്ചിൽ വിവിധ പരിപാടികളോടെ സമാപിച്ചു. പ്രസിഡന്റ് ഷാജി വർഗീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ശുശ്രൂഷാ ഘോഷയാത്ര, സമൂഹബലി കുർബാന, പൊതുസമ്മേളനം എന്നിവ ആഘോഷ ഭാഗമായി നടന്നു. ശുശ്രൂഷാ ഘോഷയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
സമൂഹബലി കുർബാനക്ക് കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഡോ.തോമസ് കാഞ്ഞിരമുകൾ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോയ് മാത്യു മുണ്ടക്കൽ, ഫാ. തോമസ് ലിജു കളത്തിൽ എന്നിവർ നേതൃത്വം നൽകി.
പൊതു സമ്മേളനത്തിൽ കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ് അധ്യക്ഷതവഹിച്ചു. റവ. ഡോ. തോമസ് കാഞ്ഞിരമുകൾ സന്യാസ സമർപ്പണ പ്രസംഗം നിർവഹിച്ചു.
കെ.എം.ആർ.എമ്മിൽ പുതുതായി അംഗമായ 14 പേരെ പരിപാടിയിൽ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും വൈസ് പ്രസിഡന്റും പരിപാടിയുടെ കോഒാർഡിനേറ്ററുമായ ഷാരോൺ തരകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.