കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ട്രാവൽ മാർട്ടുമായി സഹകരിച്ച് ചാർട്ടർ ചെയ്ത വിമാനം കരിപ്പൂരിലെത്തി. ശനിയാഴ്ച കുവൈത്ത് എയർവേയ്സിെൻറ എയർബസ് പറന്നുയർന്നതോടെ കുവൈത്ത് കെ.എം.സി.സി ചാർട്ടർ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം എട്ടായി. കിടപ്പിലായ ഒരു രോഗിയും രണ്ട് വീൽചെയർ യാത്രക്കാരും ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുമായാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. സംസ്ഥാന ഭാരവാഹികളും ജില്ല ഭാരവാഹികളും വിവിധ മണ്ഡലം ഭാരവാഹികളും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.