യു.ഡി.എഫ് വിജയം; ആഘോഷമാക്കി പ്രവാസി സംഘടനകൾ

ആഘോഷം ഒരുക്കി ഒ.ഐ.സി.സി

ഒ.ഐ.സി.സി പ്രവർത്തകർ ആഘോഷത്തിൽ

കുവൈത്ത് സിറ്റി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡിഫ് വിജയം ആഘോഷിച്ചു ഒ.ഐ.സി.സി. ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ നടന്ന ആഘോഷത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു. ചടങ്ങിൽ നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി പ്രസിഡന്റ് നാസർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നൂറിൽ പരം പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, കൃഷ്ണൻ കടലുണ്ടി, ഷോബിൻ സണ്ണി, ഷെറിൻ ബിജു, ശംഷു കുക്കു, റെജി കോരത്.ജോസഫ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

സംഘടനാ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.രാമകൃഷ്ണൻ കല്ലാർ, സിദ്ദിഖ് അപ്പക്കൻ, ബൈജു പോൾ,സുബാഷ് പി നായർ, നാഷണൽ കമ്മറ്റി അംഗങ്ങൾ, ജില്ല ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ആഘോഷങ്ങൾ ഏകോപിച്ചു.

ജനവിധി സ്വാഗതം ചെയ്തു ഗാന്ധി സ്മൃതി കുവൈത്ത്

കുവൈത്ത് സിറ്റി: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്ന പുതിയ സർക്കാറിനെ ഗാന്ധി സ്മൃതി കുവൈത്ത് സ്വാഗതം ചെയ്തു. സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഒരു ഭരണക്രമം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും, പ്രവാസികളുടെ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ അനുഭാവപൂർണ്ണമായ നിലപാട് പുതിയ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഗാന്ധിയൻ മൂല്യങ്ങളിലും സാമൂഹിക സേവനത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ, കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഗാന്ധി സ്മൃതി കുവൈത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്, ലളിത ജീവിതം, അഴിമതിരഹിത ഭരണം തുടങ്ങിയ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ പുതിയ ഭരണകൂടത്തിന് സാധിക്കട്ടെ എന്ന് സംഘടന ആശംസിച്ചു.

മധുരപലഹാര വിതരണം നടത്തി ഇൻകാസ്

ഇൻകാസ് കുവൈത്ത് മധുരപലഹാര വിതരണത്തിൽ

കുവൈത്ത് സിറ്റി: യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇൻകാസ് കുവൈത്ത് അബ്ബാസിയയിൽ മധുരപലഹാര വിതരണം നടത്തി. ആഘോഷപരിപാടിയിൽ നൂറുകണക്കിന് മലയാളികൾ പങ്കുചേർന്നു. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തതിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും, വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയൊരു അധ്യായം കേരളത്തിൽ തുടങ്ങുകയാണെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും പുതിയ സർക്കാർ മുൻഗണന നൽകുമെന്ന പ്രതീക്ഷ ഇൻകാസ് പ്രവർത്തകർ പങ്കുവെച്ചു. രാജീവ്‌ നടുവിലെമുറി,അനൂപ് സോമൻ, തോമസ് പള്ളിക്കൽ,കുര്യൻ തോമസ്,മധു മാഹി,ബാബു പനമ്പളളി,അലക്സ് മാത്യു പുത്തൂർ,മാത്യു ചെന്നിത്തല,ജെറി ജോൺ കോശി,സുനിൽജിത് മണ്ണാർക്കാട്,അലക്സ് മാനന്തവാടി,ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം,പ്രകാശ് ചിറ്റേഴത്,രതീഷ് കുട്ടേമ്പേരൂർ,തമ്പി ലൂക്കോസ്,രതീഷ് കുമ്പളത്ത്, നവീൻ വി ജോസ്,ശശി വലിയകുളങ്ങര,സുമേഷ് കരിയത്,ദീപക് കല്ലടിക്കോട്,ആന്റണി ചുള്ളനംകാട്ടിൽ, രതീഷ് ഏരുമറ്റത്തിൽ,ആരോൺ ഫിലിപ്പ് തോമസ്, ജോമോൻ വർഗീസ്, ലിജോ പുതുശ്ശേരി, ബിജു തോമസ്, അനുരാഗ് തിരുവല്ല എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

വർഗീസ് മാമന്റെ വിജയം ആഘോഷിച്ചു

വർഗീസ് മാമന്റെ ചിത്രവുമായി കുവൈത്തിലെ സുഹൃത്തുക്കളും അയൽവാസികളും

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വർഗീസ് മാമന്റെ വിജയം കുവൈത്തിൽ സുഹൃത്തുക്കളും അയൽവാസികളും നാട്ടുകാരും ഒന്നുചേർന്ന് ആഘോഷിച്ചു.

അബ്ബാസിയിൽ നടന്ന ആഘോഷങ്ങൾക്ക് കുവൈത്ത് കോഓർഡിനേറ്റർ ജെയിംസ് വി. കൊട്ടാരം, ബിനു തോമസ്, ജോബി ഫിലിപ്പ് മാത്യു, ടിൻസി മേപ്രൽ, ജിജി നൈനാൻ എന്നിവർ നേതൃത്വം നൽകി.

കേക്ക് മുറിക്കുകയും, ലഡു വിതരണം ചെയ്യുകയും ചെയ്തു.

കുവൈത്ത് കെ.എം.സി.സി വിജയാഘോഷം

കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പ്വി ജയാരവം പരിപാടിയിൽ പ്രസിഡന്റ് നാസർ മഷ്ഹുർ തങ്ങൾ സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാരവം പരിപാടിയിൽ പ്രസിഡണ്ട് നാസർ മഷ്ഹുർ തങ്ങൾ, സംസ്ഥാന ഭാരവാഹികളായ റഹൂഫ് തങ്ങൾ, ഫാറൂഖ് ഹമദാനി, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, ബഷീർ ബാത്ത, ഒ.ഐ.സി.സി നേതാക്കളായ ബി.എസ്.പിള്ള, നിസാം തിരുവനന്തപുരം, മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം നേതാവ് ഫക്രുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി സലാം പട്ടാമ്പി സ്വാഗതവും, വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി നന്ദിയും പറഞ്ഞു. വിവിധ ജില്ല മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ മധുര വിതരണവും നടത്തി. അംഗങ്ങൾ മുദ്രാവാക്യം വിളിച്ചും മധുരം പങ്കിട്ടും വിജയം ആഘോഷിച്ചു.

Tags:    
News Summary - UDF’s victory: Expatriate organizations celebrate.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.