കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൺവെൻഷനും അനുസ്മരണവും സ്റ്റേറ്റ് പ്രസിഡണ്ട്
നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൺവെൻഷനും, ഭാഷ സമരം, മുഹമ്മദ് അലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് യുസഫ് പൂക്കോട് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് അലി ‘കെ.എം.സി.സി സംഘാടനം’ എന്ന വിഷയത്തിൽ സംസാരിച്ചു. ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, മുൻ ജില്ല സെക്രട്ടറി സലാം നന്തി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
വൈസ് പ്രസിഡന്റ് റഹൂഫ് മശ്ഹൂർ തങ്ങൾ, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, മെഡിക്കൽ വിങ് ജനറൽ കൺവീനർ അറഫാത്ത്, ജില്ല പ്രസിഡന്റുമാരായ റസാഖ് അയ്യൂർ, ഹബീബുള്ള മുറ്റിച്ചൂർ എന്നിവർ ആശംസ നേർന്നു. മണ്ഡലം വൈസ് പ്രസിഡന്റ് യഹ്യ ഖാൻ ഖിറാത്ത് നടത്തി. ജനറൽ സെക്രട്ടറി ജമാലുദ്ദീൻ കൊടുവള്ളി സ്വാഗതവും സെക്രട്ടറി ഷമീർ നരിക്കുനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.