കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം എക്സലൻസ് അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുസ് ലിം ലീഗ് നേതാവായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ എജുക്കേഷനൽ എക്സലൻസ് അവാർഡ് സീസൺ 3യുടെ പോസ്റ്റർ പ്രകാശനംചെയ്തു. കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഖാലിദ് കൂളിയങ്കാൽ മണ്ഡലം എജുക്കേഷനൽ വിങ് കൺവീനർമാരായ മഹ്റൂഫ് കൂളിയങ്കാൽ, മുസമ്മിൽ അതിഞ്ഞാൽ എന്നിവർക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.
റോയൽ ഈഗിൾ ഓഫിസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുന്തല അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അലി ബദരിയ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.എ. നാസർ നന്ദിയും പറഞ്ഞു. കെ.എം.സി.സി കാസർകോട് ജില്ല വൈസ് പ്രസിഡന്റ് സുഹൈൽ ബല്ല, ജില്ല വൈസ് പ്രസിഡന്റും മണ്ഡലം നിരീക്ഷകനുമായ അബ്ദുള്ള കടവത്ത്, കാഞ്ഞങ്ങാട് മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ സി.പി. അഷറഫ്, സലീം കൊളവയൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.