കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫീ വര്യനും കണ്ണൂർ ജില്ല ട്രഷററുമായ കെ.കെ.പി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുശോചിച്ചു. സംസ്ഥാനത്തെയും കണ്ണൂർ ജില്ലയിലെയും മത-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. നിരവധി മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നൽകി വരികയായിരുന്നു.
നൂറുകണക്കിനാളുകള്‍ക്ക് ദീനി വിജ്ഞാനം പകര്‍ന്ന് നല്കിയ അതുല്യ പണ്ഡിത പ്രതിഭയായിരുന്ന കെ.കെ.പി അബ്ദുല്ല മുസ്ലിയാരുടെ വിയോഗം സമസ്തക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.