കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമത്തിൽ ഷംസുദ്ദീൻ ഖാസ്മി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഹമ്മദി സോണൽ ഇഫ്താർ ആയിരങ്ങളുടെ സംഗമവേദിയായി. ഫഫാഹീൽ, അബു ഹലീഫ, ഫിന്താസ്, മെഹബൂല, മംഗഫ് എന്നീ അഞ്ചു ബ്രാഞ്ചുകളിലെ അംഗങ്ങളുടെ നിറസാന്നിധ്യം ഇഫ്താറിലുണ്ടായി. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ ഖാസ്മി റമദാൻ സന്ദേശം നൽകി. മുഹമ്മദ് വസീമിന്റെ ഖിറാഅത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ സോണൽ പ്രസിഡന്റ് മുഹമ്മദലി കടിഞ്ഞുമൂല അധ്യക്ഷത വഹിച്ചു.
കേന്ദ്ര വർക്കിങ് പ്രസിഡന്റ് നവാസ് കാദിരി നേതൃത്വം നൽകിയ ഇസ്ലാമിക ക്വിസ് പ്രോഗ്രാം ഇഫ്താറിൽ വേറിട്ട അനുഭവമായി. ഇല്യാസ് ബഹസൻ ക്വിസ് നിയന്ത്രിച്ചു. ഇഫ്താർ പ്രോഗ്രാം ചെയർമാനും സോണൽ ജനറൽ സെക്രട്ടറിയുമായ പി.എം. ഹാരിസ് സ്വാഗതവും ജനറൽ കൺവീനർ കെ.ടി. റഫീഖ് നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കളായ സംസം റഷീദ്, പി.എം. ജാഫർ, എ.ടി. നൗഫൽ, അഷ്റഫ് മാങ്കാവ്, അസ്ലം ഹംസ, അഹമ്മദി സോണൽ ലീഡർമാരായ ബഷീർ ഉദിനൂർ, ഫിറോസ് മാങ്കാവ്, ഹംസക്കുട്ടി, സലീം കൊമ്മേരി, മുഹമ്മദ് യാസീൻ, എം.ടി. നാസർ, ബ്രാഞ്ച് പ്രസിഡന്റുമാരായ എൻ.പി. നിജാസ്, സി.കെ.എം. ഷറഫുദ്ദീൻ, അഷ്റഫ് അലി, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുസ്സലാം, വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ, കേന്ദ്ര നേതാക്കളായ മുനീർ കോടി, മുനീർ കുനിയ, ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ്, കെ.സി. അബ്ദുൽ കരീം, അബ്ദുൽ കലാം മൗലവി, കെ.ഒ. മൊയ്തു, സിറ്റിസോണൽ പ്രസിഡന്റ് മുസ്തഫ മാഷ്, സെക്രട്ടറി വി. അബ്ദുൽ കരീം, ഫർവാനിയ സോണൽ ട്രഷറർ ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു.
കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമ സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.