കേരള ഇസ്ലാഹീ സെന്റർ വെക്കേഷൻ കാമ്പയിന്റെ ഭാഗമായി സാൽമിയ ഏരിയ, യൂനിറ്റ്
എന്നിവ സയുക്തമായി സംഘടിപ്പിച്ച കോൺക്ലേവിൽ അബ്ദുസ്സലാം സ്വലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) വെക്കേഷൻ കാമ്പയിന്റെ ഭാഗമായി സാൽമിയ ഏരിയ, യൂനിറ്റ് എന്നിവ സയുക്തമായി സംഘടിപ്പിച്ച കോൺക്ലേവ് ആക്റ്റിങ് ജനറൽ സെക്രെട്ടറി എൻ.കെ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
പി.എൻ. അബ്ദുറഹിമാൻ അബ്ദുൽഅലത്തീഫ്, മുസ്തഫ സഖാഫി, സമീർ അലി എകരൂൽ, ഷബീർ സലഫി, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സദസ്സിൽ നിന്നും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയും നൽകി. അബ്ദുസ്സലാം സ്വലാഹി സമാപന പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് നരക്കോട് നിയന്ത്രിച്ചു. സാൽമിയ യൂനിറ്റ് ജനറൽ സെക്രട്ടറി ഇഖ്ബാൽ കണ്ണൂർ സ്വാഗതവും അർഷദ് ഹവല്ലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.