കുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഇന്റർ മദ്റസ കലാമത്സരങ്ങൾ (സർഗവസന്തം 2025) വെള്ളിയാഴ്ച ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തും. ജഹ്റ, അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഫഹാഹീൽ എന്നീ അഞ്ച് മദ്റസകളിലെ വിദ്യാർഥികളാണ് മാറ്റുരക്കുന്നത്.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, സൂപ്പർ സീനിയർ ബോയ്സ്, സൂപ്പർ സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, ഇംഗ്ലീഷ്, മലയാളം, അറബിക് ഇസ്ലാമിക ഗാനങ്ങൾ, ആംഗ്യപ്പാട്ട്, കഥ പറച്ചിൽ, സംഘഗാനങ്ങൾ, ഖുർആന പാരായണ - മനഃപാഠ മത്സരങ്ങൾ തുടങ്ങി നാൽപതോളം സ്റ്റേജിനങ്ങളിലും കളറിങ്, പദനിർമാണം, പവർ പോയിന്റ് പ്രസൻറേഷൻ, ഷോർട്ട് വിഡിയോ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് തുടങ്ങി ഇരുപതോളം സ്റ്റേജിതര ഇനങ്ങളിലും മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.