പിക്നിക്കിൽ പങ്കെടുത്ത കുട്ടികൾക്ക് അബ്ദുറഹിമാൻ തങ്ങൾ സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹവല്ലി യൂനിറ്റ് (കെ.കെ.ഐ.സി) ദ്വിദിന പിക്നിക് വഫ്റ റിസോർട്ടിൽ നടന്നു. ചർച്ചകളും കലാ കായിക വിനോദങ്ങളും ഒത്തുചേർന്ന പരിപാടി ആകർഷണീയമായി. പങ്കെടുത്തവർ ഒരുമിച്ച് ഭക്ഷണം കഴിച്ചും അനുഭവങ്ങൾ പങ്കുവെച്ചും പിക്നിക്കിന്റെ ഭാഗമായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംഗമ, ഒരുമിച്ചിരിക്കൽ വേദിയായിക്കൂടി പിക്നിക്. വിവിധ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അബ്ദുൽ റഹ്മാൻ തങ്ങൾ മോട്ടിവേഷൻ ക്ലാസ് നയിച്ചു. അബ്ദുൽ നാഫി ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ നാഫി, ക്രിയേറ്റിവിറ്റി സെക്രട്ടറി അസ്ലു, സലാഹുദ്ദീൻ,ഷാജു പൊന്നാനി, അൽഅമീൻ, ഷബീർ, അർഷദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.