ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് എം​ബ​സി​യു​ടെ നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലും രാ​ജ്യ​ത്തും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത തു​ട​രാ​ൻ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളോ​ട് എം​ബ​സി നി​ർ​ദേ​ശി​ച്ചു. വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന​ത് തു​ട​രാ​നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും എം​ബ​സി നി​ർ​ദേ​ശി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്രോ​ത​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണം. ആ​കാ​ശ ഫോ​ട്ടോ​ഗ്രാ​ഫി ന​ട​ത്ത​രു​ത്, ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി എം​ബ​സി 24x7 അ​ടി​യ​ന്ത​ര ഹെ​ൽ​പ് ലൈ​ൻ ല​ഭ്യ​മാ​ണ്. എം​ബ​സി​യും നാ​ല് കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​റു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഫെ​ബ്രു​വ​രി 28 മു​ത​ൽ കു​വൈ​ത്ത് വ്യോ​മാ​തി​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​തി​നാ​ൽ പ​തി​വ് ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു. കു​വൈ​ത്ത് വ​ഴി​യു​ള്ള യാ​ത്ര​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് എം​ബ​സി കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ മാ​റി​വ​രു​ന്ന​താ​യും എം​ബ​സി അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​ക്കും ക്ഷേ​മ​ത്തി​നും ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റ് ഏ​റ്റ​വും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ഉ​യ​ർ​ന്ന ത​ല​ത്തി​ൽ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ നേ​താ​ക്ക​ളു​മാ​യും അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും എം​ബ​സി വ്യ​ക്ത​മാ​ക്കി.

  • അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
  • ഔ​ദ്യോ​ഗി​ക വി​വ​ര സ്രോ​ത​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക
  • ആ​കാ​ശ ഫോ​ട്ടോ​ഗ്രാ​ഫി ന​ട​ത്ത​രു​ത്,
  • ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്
  • എം​ബ​സി 24x7 അ​ടി​യ​ന്ത​ര ഹെ​ൽ​പ്പ്‌​ലൈ​ൻ ല​ഭ്യ​മാ​ണ്
  • +965 6550 1946 (വാ​ട്സ്ആ​പ്പ്) community.kuwait@mea.gov.in ഇ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം
  • എം​ബ​സി​യും കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ
  • സെ​ന്റ​റു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ണ്ട്
Tags:    
News Summary - Embassy's advice to Indian expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.